ബ്രസൽസ്: ബെൽജിയത്തിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സംഭവത്തിൽ 20 യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ബ്രസൽസിന് സമീപം ലേവനിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ലേവൻ റെയിൽവെ സ്റ്റേഷനിൽനിന്നും പാസഞ്ചർ ട്രെയിൻ പുറപ്പെട്ടയുടനെയായിരുന്നു സംഭവം. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. ട്രെയിനിൽ അന്പതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്.

