ബൊഗോട്ടയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു

07:34 am 20/2/2017
images (4)

ബൊഗോട്ട: കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. സംഭവത്തിൽ 30 ലേറെപ്പേർക്ക്
പരിക്കേറ്റു. പരിക്കേറ്റവരിൽ 20 പേരും പോലീസ് ഉദ്യോഗസ്ഥരാണെന്നാണ് വിവരം.

ബൊഗോട്ടയിൽ പോലീസിന്‍റെ വാഹനവ്യൂഹത്തിനു മുന്നിൽ സ്ഫോടക വസ്തുക്കളുമായെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. സ്ഫോടനത്തിനു പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.