ബ്രസീലിൽ തടവുകാർ ഏറ്റുമുട്ടി; 60 മരണം

09:20 am 3/1/2017
images

ബ്രസീലിയ: ബ്രസീൽ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 60 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്​ച ഉച്ചകഴിഞ്ഞ്​ ആമസോണാസ്​ സംസ്​ഥാനത്തെ തലസ്​ഥാനമായ മനൗസിലെ ജയിലിലാണ് ​സംഭവം.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കത്തിച്ച നിലയിലും തലയറുത്ത നിലയിലുമാണ്​ കാണപ്പെട്ടത്​. ജയിലിലെ മയക്കുമരുന്ന്​ മാഫിയകൾ തമ്മിലാണ്​ഏറ്റുമുട്ടിയത്​.മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും 12 സുരക്ഷാ ഗാർഡുകളെ ബന്ധിയാക്കിയശേഷം അനേകം തടവുകാർ രക്ഷപ്പെട്ടതായും ജയില്‍ അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ബ്രസീലിലെ ജയിലുകളില്‍ മിക്കവയിലും തടവുകാരുടെയെണ്ണം വളരെ കൂടുതലാണ്. സവോപോളോയിലെ ജയിലില്‍ 1992 ലുണ്ടായ കലാപത്തില്‍ 111 തടവുകാര്‍ കൊല്ലപ്പെട്ടിരുന്നു.