07:21 pm 5/5/2017
– ബെന്നി പരിമണം
ടോറന്ററ്റോ: ബ്രാപ്ടണ്‍ സെന്റ് ജോര്‍ജ് സിറിയക്ക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മഹാപരിശുദ്ധനായ വി.ഗീവര്‍ഗ്ഗീസ് സഹദായുടെയും വി.അബ്ദുള്‍ ജലീല്‍ മാര്‍ ഗ്രിഗോറീസ് ബാവായുടേയും സംയുക്ത ഓര്‍മ്മ പെരുന്നാള്‍ 2017 ജൂലൈ മാസം 06, 07(ശനി, ഞായര്‍) ദിവസങ്ങളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടപ്പെടുന്നു. പെരുന്നാള്‍ ദിവസങ്ങളില്‍ വിശ്വാസികള്‍ എല്ലാവരും പ്രാര്‍ത്ഥനകളിലും കുര്‍ബാനയിലും ധ്യാന യോഗത്തിലും ആദിയോടന്തം നേര്‍ച്ച കാഴ്ചകളോടെ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ നമ്മുടെ കര്‍ത്താവായ യേശുമശിഹായുടെ പരിശുദ്ധ നാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.
പെരുന്നാള്‍ ദിവസങ്ങളില്‍ നേര്‍ച്ച സദ്യ ഉണ്ടായിരിക്കുന്നതാണ്. കടന്ന് വരുന്ന വിശ്വാസികള്‍ നേര്‍ച്ച സദ്യയിലും ഭാഗഭാക്കുകള്‍ ആയിട്ട് മാത്രമേ ഭവനങ്ങളിലേക്ക് തിരികെ പോകാവൂ എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.
Address: 7640 Anaka Drive, Mississauga,ON.
Vicar: Fr. George vayalipparambil 647-388-1499,
Trustee: Biju Mathai 647-973-2795
Secretary: Lilu Mammen 647-855-6061