06:22 pm 18/4/2017
ലണ്ടണ്‍: ജൂണ്‍ എട്ടിന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി തെരേസ മേ പ്രഖ്യാപിച്ചിരിക്കുന്നത്. 2020 നടക്കേണ്ട തെരഞ്ഞെടുപ്പാണ് നേരത്തെയാക്കാൻ തീരുമാനിച്ചത്. ബ്രക്സിറ്റ് നടപടികളുമായി മുന്നോടു പോകുന്നതു കൊണ്ടാണ് തെരഞ്ഞെടുപ്പ് നേരത്തെ നടത്തുവാൻ തീരുമാനിച്ചത്.
രാജ്യത്തിനു ശക്തമായ നേതൃത്വവും സ്ഥിരതയുള്ള ഒരു ഭരണകുടവും ആവശ്യമാണെന്നും രാജ്യം ഒറ്റക്കെട്ടായി മുന്നോടുപോകേണ്ട സമയമാണിതെന്നും തേരേസ മേ പറഞ്ഞു. എന്നാൽ ചില ഘടകങ്ങൾ ഇതിനോട് യോജിക്കുന്നില്ല. അതിനാൽ ഇപ്പോൾ ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടത്. അതിനുള്ള അവസരമാണിതെന്നും അവർ കൂട്ടിച്ചേർത്തു.