ഭോപ്പാൽ: മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ പോലീസ് ഉദ്യോഗസ്ഥന്റെ മകളെ ബോക്സിംഗ് താരം പീഡിപ്പിച്ചതായി പരാതി. പതിനാലുവയസുകാരിയായ പെണ്‍കുട്ടിയെയാണ് ബോക്സിംഗ് താരം പീഡിപ്പിച്ചത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ബോക്സിംഗ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.