മകന് നീതി ലഭിച്ചില്ലെങ്കിൽ സർക്കാർ നൽകിയ ധനസഹായം തിരിച്ച് നൽകുമെന്ന് ജിഷ്ണുവിെൻറ അച്ഛൻ.

10:37 am 9/4/2017

തിരുവന്തപുരം: വിശ്വസിക്കുന്ന പാർട്ടി വിഷമിപ്പിക്കുന്നതിൽ ദു:ഖമുണ്ട്. മകന് പകരമാവില്ല സർക്കാരിെൻറ പണമെന്നും ജിഷ്ണുവിെൻറ അച്ഛൻ അശോകൻ പറഞ്ഞു. വേണമെങ്കിൽ 20 ലക്ഷം രൂപ നൽകാമെന്നും അശോകൻ അറിയിച്ചു.

നെഹ്റു കോളജ് വിദ്യാർഥിയായ ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപയാണ് സർക്കാർ കുടുംബത്തിന് ധനസഹായമായി നൽകിയിരുന്നത്. ജനുവരിയിൽ മന്ത്രി ടി.പി രാമകൃഷ്ണനായിരുന്നു പണം കൈമാറിയത്.

നേരത്തെ ഡി.ജി.പി ഒാഫീസ് മുന്നിൽ സമരത്തിനെത്തിയ ജിഷ്ണുവിെൻറ അമ്മ മഹിജക്കെതിരെ പൊലീസ് അതിക്രമം ഉണ്ടായിരുന്നു. ജിഷ്ണുവിെൻറ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അമ്മയും സഹോദരിയും നിരാഹാര സമരത്തിലാണ്.