അന്‍റനാനറീവോ: ആഫ്രിക്കൻ ദ്വീപ് രാജ്യമായ മഡഗാസ്കറിലുണ്ടായ എനാവോ കൊടുങ്കാറ്റിൽ 38 പേർ മരിച്ചു. ചൊവ്വാഴ്ച മഡഗാസ്കറിലെ വടക്കുകിഴക്കൻ തീരത്ത് രൂപംകൊണ്ട ചുഴലിക്കാറ്റിൽ വൻ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. ചുഴലിക്കാറ്റിനെ തുടർന്നു 1,53,000 ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപാർപ്പിച്ചതായി ദേശീയ ദുരന്തനിവാരണസേന അറിയിച്ചു.
ചുഴലിക്കാറ്റിൽ റോഡു ഗതാഗതവും വാർത്തവിനിമയ മാർഗങ്ങളും താറുമാറായി. വ്യാഴാഴ്ചയോടെ കാറ്റിന്‍റെ ശക്തി കുറഞ്ഞതായി കാലവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 45-50 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വിശുന്നത്.