മണിപ്പൂരിലെ കംജോങ് ജില്ലയിൽ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു

07:08 am 9/3/2017

images (1)

ഇംഫാൽ: മണിപ്പൂരിലെ കംജോങ് ജില്ലയിൽ ചൊവ്വാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു. തെരഞ്ഞെടുപ്പു ജോലിക്കായി കംജോങിലെത്തിയ എച്ച്. രാംകാറ്റിംഗ് എന്ന അധ്യാപകനാണു ബുധനാഴ്ച മരിച്ചത്. ചൊവ്വാഴ്ച കംജോങ് ജില്ലയിലെ കോംഗൽ-ഐസി റോഡിൽ സുരക്ഷാ സേന പെട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ അധ്യാപകനു ഗുരുതരമായി പരിക്കേറ്റിരുന്നു. ബുധനാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്.

അധ്യാപകന്‍റെ മരണത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥൻ വിവേക് കുമാർ ദുഃഖം രേഖപ്പെട്ടുതി. അദേഹത്തിന്‍റെ കുടുംബത്തിനു സഹായധനമായി 20 ലക്ഷം രൂപ കൈമാറിയതായും വിവേക് കുമാർ അറിയിച്ചു. –