മദ്യലോബിക്ക് ഒത്താശ ചെയ്യുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

01:55 pm 4/4/2017


മലപ്പുറം: സർക്കാർ മദ്യലോബിക്ക് ഒത്താശ ചെയ്യുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയ-സംസംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടണമെന്ന സുപ്രീം കോടതി വിധി സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നു. ജനവികാരങ്ങൾ കണക്കിലെടുക്കാതെ ജനവാസകേന്ദ്രങ്ങളിൽ ബിവറേജസിന്‍റെ ഒൗട്ട്‌ലെറ്റുകൾ സ്ഥാപിക്കുന്നു. പഞ്ചായത്തിന്‍റെയും നഗരസഭയുടെയും അനുമതി കൂടാതെയാണ് മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതെന്നും ചെന്നിത്തല.

യുഡിഎഫിന്‍റെ മദ്യനയത്തെ സർക്കാർ തകർക്കുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞതിനുശേഷം ഇതിനെതിരേ ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.