മന്ത്രി എം.എം മണിയെ ബഹിഷ്കരിക്കുമെന്ന് യു.ഡി.എഫ്.

09:10 am 26/4/2017

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ വൈദ്യുതി മന്ത്രി എം.എം മണിയെ ബഹിഷ്കരിക്കുമെന്ന് യു.ഡി.എഫ്. മണിയോട് നിയമസഭയിൽ ഇനി ചോദ്യങ്ങൾ ചോദിക്കേണ്ടെന്നാണ് യു.ഡി.എഫ് പാർലമെൻററി സമിതി തീരുമാനം. മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷം ഇന്നും ബഹളം തുടരുകയാണ്. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ എം.എൽ.എമാർ രംഗത്തെത്തി.

പെമ്പിളൈ ഒരുമൈ സമരക്കാർക്കെതിരെയും മൂന്നാർ സബ്കലക്ടർക്കെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് എം.എം മണി നടത്തിയത്. പരാമർശങ്ങളിൽ പ്രതിഷേധിച്ച് പെമ്പിളൈ ഒരുമൈ പ്രവർത്തകർ മൂന്നാറിൽ സമരത്തിലാണ്.