മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം സമാജം പേരന്റ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫറന്‍സ് മെയ് 27 ന്

09:56 pm 24/5/2017

– ജിനേഷ് തമ്പി


ന്യൂജേഴ്‌സി: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം സമാജം സംഘടിപ്പിക്കുന്ന “Parents and couple” കോണ്‍ഫറന്‍സ് 2017, മെയ് 27 ശനിയാഴ്ച ന്യൂജേഴ്‌സിയിലെ മിഡ്ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടത്തപ്പെടും

മെയ് 27 ശനിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ടു നാലു മണി വരെയാണ് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കോണ്‍ഫറന്‍സ് .
ക്രമീകരിച്ചിരിക്കുന്നത്

ബൈബിള്‍ വാക്യം, കൊരിന്ത്യര്‍ 10:31 “”ആകയാല്‍ നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്ത് ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിനായി ചെയ് വീന്‍” ആണ് കോണ്‍ഫെറന്‍സിസിന്റെ പ്രമേയ വിഷയം . റവ: ഫാ: ലാബി ജോര്‍ജ് പനക്കാമറ്റം സല്യിീലേ ുെലമസലൃ ആയ കോണ്‍ഫെറന്‍സിനു നേതൃത്വം കൊടുക്കുന്നത് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രോപ്പോലീത്ത അഭിവന്ദ്യ സഖറിയ മാര്‍ നിക്കോളോവാസ് തിരുമേനിയും , മര്‍ത്ത മറിയം സമാജം വൈസ് പ്രസിഡന്റ് റവ: ഫാ :ടി .എ.തോമസുമാണ് $15 ആണ് കോണ്‍ഫറന്‍സ് റെജിസ്‌ട്രേഷന്‍ ചാര്‍ജ്

സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി റവ:ഫാ:ബാബു .കെ .മാത്യു എല്ലാ വിശ്വാസികളും കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കണം എന്ന് അറിയിച്ചു. കോണ്‍ഫറന്‍സ് കോഓര്‍ഡിനേറ്റര്‍ ഷൈനി രാജു കോണ്‍ഫെറന്‍സ് വന്‍ വിജയം ആകുന്നതിനു എല്ലാവരുടെ സഹകരണവും, കോണ്‍ഫെറെന്‍സിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് : റവ: ഫാ: ബാബു. കെ. മാത്യു : 201 562 6112
ജോബി ജോണ്‍ (സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെക്രട്ടറി: 201 321 0045