09:24 am 20/4/2017
ജറുസലേം: പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. മെയ് മൂന്നിന് വൈറ്റ് ഹൗസിൽ വച്ചായിരിക്കും കൂടിക്കാഴ്ച. സമാധാന ചർച്ചകൾക്ക് ആക്കം കൂട്ടുന്നതിന്റെ ഭാഗമായാണു പലസ്തീൻ പ്രസിഡന്റിനെ ട്രംപ് വൈറ്റ് ഹൗസിലേക്കു ക്ഷണിച്ചത്.
മാർച്ച് 10ന് അബ്ബാസുമായി ട്രംപ് ഫോണിൽ ചർച്ച നടത്തിയിരുന്നു. സംഭാഷണ മധ്യേയാണ് അബ്ബാസിനെ ട്രംപ് അമേരിക്കയിലേക്ക് ക്ഷണിച്ചത്.

