05:52 pm 19/1/2017

കൊച്ചി: മഹാരാജാസ് കോളേജ് പ്രൻസിപ്പലിന്‍റെ കസേര വിദ്യാർത്ഥികൾ കത്തിച്ചു. പ്രിൻസിപ്പൽ സദാചാര പൊലീസ് ചമയുന്നതായി ആരോപിച്ചാണ് വിദ്യാർത്ഥികളുടെ നടപടി. എസ്എഫ്ഐയുടെ നേതൃത്വത്തിലായിരുന്നു വിദ്യാർഥികളുടെയും ഇടതുപക്ഷ അധ്യാപക സംഘടനകളുടെയും പ്രതിഷേധം. പ്രിൻസിപ്പൽ രാജിവെക്കുക, സാദാചാര പൊലീസ് കളിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യമാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്.
ആൺകുട്ടികളുടെ ചൂട് പറ്റാനാണ് പെൺകുട്ടികൾ വരുന്നതെങ്കിൽ കാമ്പസിലേക്ക് വരേണ്ടതില്ലെന്ന പ്രിൻസിപ്പലിെൻറ പരാമർശമാണ് പ്രതിഷേധത്തിന് വഴിവെച്ചതെന്ന് വിദ്യാർഥി നേതാക്കൾ പറയുന്നു.
അതേസമയം സംഭവത്തിന്റെ പേരിൽ പ്രിൻസിപ്പൽ മാപ്പു പറഞ്ഞ സ്ഥിതിക്ക് പ്രതിഷേധത്തിന്റെ ആവശ്യമില്ലെന്നാണ് ഒരു വിഭാഗം അധ്യാപകരുടെ നിലപാട്.
