01:16 pm 23/4/2017
തിരുവന്തപുരം: മന്ത്രി എം.എം മണിയുടെ വിവാദ പ്രസ്താവനക്കെതിരെ ശക്തമായ മറുപടിയുമായി സി.പി.െഎ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. മാന്യതയില്ലാതെ സംസാരിക്കുന്നവരുടെ സ്ഥാനം ചരിത്രത്തിെൻറ ചവറ്റുകുട്ടയിലായിരിക്കുമെന്ന് പന്ന്യൻ പറഞ്ഞു. വാർത്തകൾക്ക് വേണ്ടി സംസാരിക്കുന്നവർ ഇത് ആലോചിക്കണം. ഇത്തരക്കാരെ ഉപദേശിക്കാൻ താനാളല്ലെന്നും പന്ന്യൻ പറഞ്ഞു.
മൂന്നാർ സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് വൈദ്യൂതി മന്ത്രി എം.എം.മണി ശനിയാഴ്ച നടത്തിയത്. പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതിനു സമാനമാണെന്നും സബ് കലക്ടറെ ഊളമ്പാറക്ക് വിടണമെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.