ബാമാകോ: ആഫ്രിക്കൻ രാജ്യമായ മാലിയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു സൈനികരുൾപ്പെടെ നാലു പേർ മരിച്ചു. നൈജർ അതിർത്തിക്കു സമീപമുള്ള അൻസോഗോ നഗരത്തിൽ തിങ്കളാഴ്ച സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ കൊല്ലപ്പെട്ടത്.
പ്രദേശത്തെ വ്യാപാരികളെ സംരക്ഷിക്കുന്നതിനായി സൈന്യത്തിനെ വിന്യസിച്ചിരുന്നു. ഇവർക്കു നേരെയാണ് ഭീകരാക്രമണമുണ്ടായത്. ഭീകരർ രണ്ട് സൈനിക വാഹനങ്ങൾ തട്ടിയെടുത്തതായും സൈനിക വക്താവ് അറിയിച്ചു.