04.13 PM 03/12/2016
കോഴിക്കോട്: കോഴിക്കോട് മാൻഹോൾ ദുരന്തത്തിൽ മരിച്ച നൗഷാദിന്റെ ഭാര്യക്ക് സർക്കാർ ജോലിയായി. റവന്യൂ വകുപ്പിലാണ് നൗഷാദിന്റെ ഭാര്യക്ക് ജോലി ലഭിച്ചത്. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി.
2015 നവംബർ 26നായിരുന്നു രണ്ട് അന്യസംസ്‌ഥാന തൊഴിലാളികളുടെയും നൗഷാദിന്റെയും ജീവനെടുത്ത ദുരന്തം കോഴിക്കോട് നഗരത്തിൽ ഉണ്ടായത്. കോഴിക്കോട് നഗരത്തിലെ കണ്ടംകുളം ക്രോസ് റോഡിലെ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ, ശ്വാസംമുട്ടി പിടഞ്ഞ രണ്ട് അന്യസംസ്‌ഥാന തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു നൗഷാദിനു ദാരുണ മരണം സംഭവിച്ചത്.
നൗഷാദിന്റെ ഭാര്യക്ക് തൊഴിൽ നൽകുമെന്ന് അന്നത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും പ്രഖ്യാപനം നടപ്പിലാകത്തതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നൗഷാദിന്റെ ഭാര്യക്ക് ജോലി നൽകിക്കൊണ്ടുള്ള ഉത്തരവ് പിണറായി മന്ത്രിസഭ പുറത്തിറക്കിയത്