08:00 am 01/3/2017

ബംഗളൂരു: കാര്യക്ഷമവും മികച്ചതുമായ നഗരഭരണം തിരുവനന്തപുരത്തെന്ന് പഠനം. ഡല്‍ഹി, മുംബൈ തുടങ്ങിയ വന്‍ നഗരങ്ങളെ പിന്തള്ളിയാണ് തിരുവനന്തപുരത്തിന് അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാനായത്.
ബംഗളൂരു ആസ്ഥാനമായ ജനാഗ്രഹ സെന്‍റര്‍ ഫോര്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഡെമോക്രസി രാജ്യത്തെ 21 പ്രധാന നഗരങ്ങളില്‍ നഗരഭരണത്തിന്‍െറ വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ സര്‍വേയിലാണ് തിരുവനന്തപുരം മുന്നിലത്തെിയത്. പുണെ, കൊല്‍ക്കത്ത എന്നീ നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. 18 ദശലക്ഷം ജനസംഖ്യയുള്ള ഡല്‍ഹിക്ക് ഒമ്പതാം സ്ഥാനമാണുള്ളത്. ജയ്പുരാണ് ഏറ്റവും പിന്നില്‍.
തിരുവനന്തപുരത്ത് ആളോഹരി മൂലധനച്ചെലവ് 8,389 രൂപയായിരിക്കുമ്പോള്‍ ഏറ്റവും കുറവ് പട്നയിലാണ്. 418 രൂപ. എന്നാല്‍, ഇന്ത്യയിലെ ഒരു നഗരവും ലണ്ടന്‍, ന്യൂയോര്‍ക്ക് തുടങ്ങയ വന്‍ നഗരങ്ങളുടെ നിലവാരത്തിനൊപ്പം എത്തുന്നില്ളെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
