മികച്ച ഭൂരിപക്ഷം നേടുമെന്ന് മുസ് ലിം ലീഗ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടി.

07:34am 16/3/2017
images (2)

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം നേടുമെന്ന് മുസ് ലിം ലീഗ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പിന് മുമ്പ് ഭൂരിപക്ഷം പ്രവചിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർഥിയാക്കിയത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് മുസ് ലിം ലീഗ് ദേശീയ നിർവാഹക സമിതിയോഗം വിലയിരുത്തി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം അപകടകരമായ സൂചനയാണ് നൽകുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.

ദേശീയ തലത്തിൽ പാർട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്തും. ഡൽഹിയിൽ കേന്ദ്ര ഒാഫീസ് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നും യോഗം വ്യക്തമാക്കി.