11:18 am 21/3/2017
കൊച്ചി: സിഎ വിദ്യാർഥിനി മിഷേൽ ഷാജിയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഛത്തീസ്ഗഡിലെത്തി. അറസ്റ്റിലായ ക്രോണിൻ താമസിച്ച മുറിയും ഇയാളുടെ കമ്പ്യൂട്ടറുകളും സംഘം പരിശോധിക്കും. സംഭവദിവസം ക്രോണിൻ ഛത്തീസ്ഗഡിൽ ഉണ്ടായിരുന്നോ എന്നും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നണ്ട്.
അതേസമയം ക്രോണിനെ കൂടാതെയാണ് സംഘം ഇവിടെയെത്തിയത്. സുരക്ഷാ കാരണങ്ങളാലാണ് ഇയാളെ ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോകാഞ്ഞതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഗോശ്രീ പാലത്തിനു സമീപം കായലിൽ വീണ്ടും തെരച്ചിൽ നടത്തിയേക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ സൂചന നൽകി. പെണ്‍കുട്ടിയുടെ മൊബൈൽ ഫോണും ബാഗും കണ്ടെടുക്കുന്നതിനായാണ് തെരച്ചിൽ നടത്തുക.