01:20 pm 27/1/2017

അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങളോട് വായടച്ചട് മിണ്ടാതിരിക്കണമെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രധാന ഉപദേഷ്ടാവ് സ്റ്റീഫന്‍ ബാനണിന്‍റെ ഭീഷണി.
മാധ്യമങ്ങളെ പ്രതിപക്ഷപാര്‍ട്ടികളെന്നു വിശേഷിപ്പിച്ച ബാനണ്‍ അവര്‍ ഭരണകൂടത്തെ അപമാനിക്കുകയാണെന്നും പറഞ്ഞു. മാധ്യമങ്ങള്‍ രാജ്യത്തെ മനസ്സിലാക്കുന്നില്ല. ഡൊണാള്‍ഡ് ട്രംപ് എന്തുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്‍റായതെന്നും അവര്‍ മനസ്സിലാക്കുന്നില്ല. ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ ബാനണ്‍ പറഞ്ഞു.
ട്രംപിന്‍റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ബാനണ്‍ കഴിഞ്ഞ നവംബറിലും മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
