മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി.

06:40 pm 9/3/2017
images
കൊല്ലം: സംസ്ഥാനത്ത് സദാചാര ഗുണ്ടകൾ അഴിഞ്ഞാടുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. കൊല്ലത്ത് പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്. കൊല്ലം ടൗണ്‍ ഹാളിലായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടി. ഇവിടെയ്ക്ക് വരുന്നതിനിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് പത്തോളം പ്രവർത്തകർ ചാടിവീഴുകയായിരുന്നു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.