മുഖ്യമന്ത്രി സ്ഥാനാർഥിയാകാനില്ലെന്ന് ശശികല.

07:29 pm 11/2/2017

download (6)

ശശികല മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പിന്മാറി. പന്നീർസെൽവവുമായുള്ള പോരാട്ടത്തിൽ ജനകീയത നഷ്ടപ്പെടുകയും അനുകൂലിക്കുന്ന എം.എൽ.എമാർക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമാവുകയും ചെയ്തതോടെയാണ് ശശികല സ്ഥാനത്തു നിന്നും പിന്മാറിയത്. പാർട്ടിയിലെ

പൊതുസമ്മതനായ ഒരാളെ മുഖ്യമന്ത്രിയാക്കി പ്രശ്നം പരിഹരിക്കാനാണ് ശ്രമം. ശശികലയുമായി അടുപ്പമുള്ള പാർട്ടി പ്രിസീഡിയം ചെയർമാൻ കെ.എ. സെങ്കോട്ടയ്യനെയോ എടപ്പാടി പളനിസാമിയേയോ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. എന്നാൽ ഇത് ശശികലയുടെ തന്ത്രമാണെന്നാണ് പന്നീർസെൽവ പക്ഷം ആരോപിക്കുന്നത്. അതിനിടെ രണ്ടു മന്ത്രിമാരും രണ്ട് എംപിമാരും ഇന്ന് പനീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ചു.