03:54 pm 28/12/2016
കൊല്ലം: കെ. മുരളീധരൻ തന്നെ വധിക്കാൻ ഗുണ്ടകളെ വിട്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. തന്‍റെ മരണം ഉറപ്പായിക്കഴിഞ്ഞു. ഉണ്ണിത്താനെ വധിക്കുമെന്ന് മുരളീധരൻ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. തന്‍റെ ജീവന്‍ അപകടത്തിലാണെന്നും ആക്രമണം ഇനിയും ഉണ്ടാകാമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. മുരളീധരനെ വിർമശിച്ചവരെല്ലാം ക്രൂരമർദനത്തിന് ഇരയായിട്ടുണ്ട്.
2004ൽ തിരുവനന്തപുരത്തു നടന്ന ആക്രമണത്തിന്‍റെ നേർപകർപ്പാണ് ഇവിടെയും നടന്നത്. രണ്ടുസംഭവങ്ങളിലും ജാതകബലം കൊണ്ടാണു താൻ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ടി.എച്ച്. മുസ്തഫയയെയും എം.പി. ഗംഗാധരനെയും ആക്രമിച്ച മുരളി ഗുണ്ടാത്തലവനാണെന്നും ഉണ്ണിത്താൻ പറഞ്ഞു.
കൊല്ലം ഡി.സി.സിയില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നതിന് മുമ്പ് തന്നെ മുരളീധരന്‍ അനുകൂലികള്‍ തെരുവില്‍ നേരിടുമെന്ന് അറിയാമായിരുന്നതുകൊണ്ട് താന്‍ മറ്റൊരു മുണ്ട് കൂടി കരുതിയിട്ടുണ്ടെന്ന് ഉണ്ണിത്താന്‍ രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.