10:00 am 13/1/2016
വാഷിങ്ടണ്‍: മുസ്ലിംകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്ന നിയുക്ത യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍െറ പ്രഖ്യാപനത്തോട് സ്റ്റേറ്റ് സെക്രട്ടറിക്ക് വിയോജിപ്പ്. ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ തീര്‍ച്ചയായും യു.എസ് വിജയിക്കുകതന്നെ ചെയ്യുമെന്നും എന്നാല്‍, അത് യുദ്ധക്കളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടല്ല ആശയയുദ്ധത്തിലൂടെയാവണമെന്നും ഭാവി സ്റ്റേറ്റ് സെക്രട്ടറി റെക് ടില്ളേഴ്സണ്‍ പറഞ്ഞു. ഒരു പ്രത്യേക വിഭാഗത്തെ മാത്രം തടയുന്നതിനോട് യോജിക്കാനാവില്ല. എന്നാല്‍, ലോകത്തിന്‍െറ അസ്ഥിര ഭൂഭാഗങ്ങളില്‍നിന്ന് ഈ രാജ്യത്തേക്ക് കടന്നുവരുന്നവര്‍ തങ്ങള്‍ക്ക് ഗുരുതരമായ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും ടില്ളേഴ്സണ്‍ പറഞ്ഞു. അമേരിക്കന്‍ ബഹുരാഷ്ട്ര എണ്ണക്കമ്പനിയായ എക്സോണ്‍ മൊബീലിന്‍െറ കമ്പനിയുടെ മുന്‍ സി.ഇ.ഒ ആണ് ഈ 64കാരന്‍.

