06:36 pm 22/5/2017
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാൻ ശ്രമിക്കുകയാണെന്നും സർക്കാരിനെതിരേ അവതരിപ്പിച്ച കുറ്റപത്രത്തിലെ കാര്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിനു മറുപടിയില്ലെന്നും ചെന്നിത്തല ആരോപിച്ചു.
പ്രതിക്ഷത്തിനെതിരേ യുക്തിരഹിതമായ ആരോപണങ്ങളാണ് സർക്കാർ ഉന്നയിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.