മൂടല്‍മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

10:08 am 01/12/2016
maxresdefaultന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞ് മൂലം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഏഴ് അന്താരാഷ്ട്ര സര്‍വീസുകളും നാല് അഭ്യന്തര വിമാനസര്‍വീസുകളും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. വിസാതാര, ജെറ്റ് എയര്‍വെയ്‌സ് എന്നീ വിമാനക്കമ്പനികള്‍ മൂടല്‍മഞ്ഞ് തങ്ങളുടെ സര്‍വീസുകള്‍ വൈകുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചു.

മൂടല്‍മഞ്ഞ് മൂലം 50 ട്രെയിനുകള്‍ വൈകിയോടുന്നതായി റെയില്‍വെ അറിയിച്ചു. ഡല്‍ഹി യമുന എക്‌സ്പ്രസ് വെയില്‍ മഞ്ഞ് മൂലം 12 വാഹനങ്ങള്‍ കൂട്ടിയിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍ മഥരുയില്‍ ഒരാള്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡല്‍ഹി വിമാനത്താവളത്തിലെ കാഴ്ചാപരിധി ഇപ്പോള്‍ 50 മീറ്ററില്‍ താഴെ മാത്രമാണ്.

ഇന്ത്യയിലാകമാനം കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്. 12 ഡിഗ്രി സെല്‍ഷ്യസ് ഇപ്പോള്‍ ഡല്‍ഹിയിലെ താപനില.