മൂടൽമഞ്ഞിനെ തുടർന്ന് ഇന്നും ഡൽഹിയിൽ പൊതുഗതാഗതം തടസപ്പെട്ടു.

10:07 AM 08/12/2016
rain_story_650_031014112056
ന്യൂഡൽഹി: മൂടൽമഞ്ഞിനെ തുടർന്ന് ഇന്നും രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പൊതുഗതാഗതം തടസപ്പെട്ടു. 94 ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തുന്നത്. രണ്ട് സർവീസുകൾ റദ്ദാക്കുകയും 16 സർവീസുകൾ പുനർനിശ്ചയിക്കുകയും ചെയ്തതായി നോർത്തേൺ റെയിൽവേ അറിയിച്ചു.

ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളെയും മൂടൽമഞ്ഞ് പ്രതികൂലമായി ബാധിച്ചു. ഡൽഹിയിൽ നിന്നുള്ള ആറ് രാജ്യാന്തരവും ഏഴ് ആഭ്യന്തര വിമാനങ്ങൾ വൈകി പുറപ്പെട്ടു. ഒരു ആഭ്യന്തര സർവീസ് റദ്ദാക്കി.

മൂടൽമഞ്ഞ് ഡൽഹി-ഗുഹാവത്തി റൂട്ടിലെ സർവീസുകളെ ബാധിച്ചതായും യാത്രക്കാർ പുതുക്കിയ ഷെഡ്യൂൾ പരിശോധിക്കണമെന്നും ജെറ്റ് എയർവേസ് അറിയിച്ചു.

കനത്ത മഞ്ഞിനെ തുടർന്ന് ബുധനാഴ്ച 21 ട്രെയിനുകൾ റദ്ദാക്കുകയും 81 എണ്ണം പുനർനിശ്ചയിക്കുകയും ചെയ്തിരുന്നു.