മൂന്നാറിലെ മലനിരകളില്‍ മഞ്ഞുവീഴ്ച ശ്കതമായതോടെ തണുപ്പ് പൂജ്യത്തിലത്തെി

08:44 am 20/1/2017

images

മൂന്നാര്‍: മൂന്നാറിലെ മലനിരകളില്‍ മഞ്ഞുവീഴ്ച ശ്കതമായതോടെ തണുപ്പ് പൂജ്യത്തിലത്തെി. തേയില എസ്റ്റേറ്റുകളില്‍ തണുപ്പ് അതിശക്തമാണ്. സൈലന്‍റ് വാലിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മഞ്ഞ് പെയ്തിറങ്ങിയതായി തൊഴിലാളികള്‍ പറയുന്നു. മൂന്നാറില്‍ ടൗണ്‍ പരിസരങ്ങളില്‍ ഒരു ഡിഗ്രിയും സമീപ എസ്റ്റേറ്റുകളായ പെരിയവര, കന്നിമല തുടങ്ങിയ എസ്റ്റേറ്റുകളില്‍ പൂജ്യം മുതല്‍ മൈനസ് ഒന്ന് ഡിഗ്രിയും അനുഭവപ്പെട്ടു.

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ശൈത്യമത്തൊന്‍ വൈകിയിരുന്നു. ഡിസംബര്‍ അവസാനിക്കുമ്പോഴും കാര്യമായ തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല.