മൂന്നാറിൽ പരിസ്​ഥിതി നിയമങ്ങൾ​ ​ലംഘിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കും.

03:30 pm 13/3/2017

download (3)
തിരുവനന്തപുരം: മൂന്നാറിൽ പരിസ്​ഥിതി നിയമങ്ങൾ​ ​ലംഘിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്ന്
നിയമസഭാ ഉപസമിതി. പ്രത്യേക പരിസ്​ഥിതി വികസന പരിപാലന അതോറിറ്റി ആറുമാസത്തിനകം രൂപീകരിക്കണമെന്നും മുല്ലക്കര രത്​നാകരൻ അധ്യക്ഷനായ നിയമസഭാ ഉപസമിതി സർക്കാറിന്​ നൽകിയ റിപ്പോർട്ടിൽ നിർ​േദശിക്കുന്നു.

മൂന്നാറി​െൻറ പരിസ്​ഥിതി സംരക്ഷണം മുഖ്യമായെടുത്ത്​ മൂന്നാറി​െൻറ വികസനം അതോറിറ്റിക്ക്​ കീഴിൽ കൊണ്ടുവരണം. അതോറിറ്റി രൂപീകരിക്കുന്നതു വ​െ​ര അവിടെ നിർമാണ പ്രവർത്തനങ്ങൾ തടയണമെന്നും നിർദേശമുണ്ട്​. പട്ടയ ഭൂമി ഗാർഹികേതര ആവശ്യങ്ങൾക്ക്​ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ പട്ടയം റദ്ദാക്കി ഭൂമി തിരിച്ചു പിടിക്കണമെന്നും സമിതി ശിപാർശ ചെയ്യുന്നു. മൂന്നാറി​െൻറ പരിസ്​ഥിതിക്ക്​ വിഘാതമാകുന്ന തരത്തിൽ വലിയ തോതിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന്​ കണ്ടാണ്​ ഉപസമിതി ശിപാർശ മുന്നോട്ടു വച്ചിരിക്കുന്നത്​.