മൂലമറ്റം: ജനറേറ്ററുകള്‍ ഇന്ന് പ്രവര്‍ത്തിച്ചു തുടങ്ങും

10: 45 am 02/12/2016
download (1)
മൂലമറ്റം: മൂലമറ്റം വൈദ്യുതി നിലയത്തില്‍ തകരാറിലായ സ്ഫെറിക്കല്‍ വാല്‍വിന്‍െറ സീല്‍ മാറ്റുന്ന ജോലി പൂര്‍ത്തിയാക്കി തല്‍സ്ഥാനത്ത് ഘടിപ്പിച്ചു. ബട്ടര്‍ഫൈ്ള വാല്‍വിലൂടെ വെള്ളിയാഴ്ച വെള്ളം നിറച്ചു തുടങ്ങും. വൈകുന്നേരത്തോടെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതോടെ വൈദ്യുതോല്‍പാദനം പൂര്‍വസ്ഥിതിയിലാകും.