മൂവാറ്റുപുഴയില്‍ വാഹനാപകടത്തില്‍ മൂന്നു മരണം

11.27 PM 03/12/2016
download
മൂവാറ്റുപുഴ: ക്ഷേത്രത്തിലെ പാനക പൂജയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടംബത്തിനു നേരെ കാര്‍ പാഞ്ഞ് കയറി അമ്മയും മക്കളുമടക്കം മൂന്നു പേര്‍ മരിച്ചു. മൂവാറ്റുപുഴ വാളകം മേക്കടമ്പ് ആനകുത്തിയില്‍ പരമേശ്വരന്റെ ഭാര്യ രാധ (60) മകന്‍ പ്രവീണിന്റെ ഭാര്യ രജിത ( 28 ) പ്രവീണിന്റെ മകള്‍ നിവേദ്യ (4) എന്നിവരാണ് മരിച്ചത്. പ്രവീണിന്റെ മറ്റൊരു മകള്‍ നവമി (3), പ്രവീണിന്റെ സഹോദരി പ്രീജ (32), മക്കളായ അമ്പാടി (5), ശ്രേയ (8) എന്നിവര്‍ക്ക് പരിക്കേറ്റു. കൊച്ചി മധുര ദേശീയ പാതയില്‍ മൂവാറ്റുപുഴക്കടുത്ത് വാളകം പഞ്ചായത്തോഫീസിനു സമീപം ശനിയാഴ്ച രാത്രി 9.30 യോടെയായിരുന്നു അപകടം. അപകടത്തിനിടയാക്കിയ വാഹനത്തിന്റെ ഡ്രൈവര്‍ കീരമ്പാറ സ്വദേശി സണ്ണി ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം ഭാഗത്ത് നിന്നും വന്ന കെ എല്‍ 44 എ 3243 നമ്പര്‍ കാര്‍ എതിരെ നടന്നു വരികായിരുന്നവര്‍ക്ക് മേല്‍ നിയന്ത്രണം വിട്ട് പാഞ്ഞ് കയറുകയായിരുന്നു. പാനക പൂജ കഴിഞ്ഞ് ബന്ധുക്കളായ സംഘം കാല്‍നടയിയി വീ്ട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം.