11:08 am 30/3/2017
റോം: മെഡിറ്ററേനിയൻ കടലിൽ അഭയാർഥികൾ കയറിയ ബോട്ട് മുങ്ങി 146 പേരെ കാണാതായി. ഗാംബിയൻ യുവാവിനെ രക്ഷപ്പെടുത്തിയതായി യുഎൻ രക്ഷാപ്രവർത്തകർ പറഞ്ഞു. ലിബിയൻ തീരത്തുനിന്നും പുറപ്പെട്ട ബോട്ടാണ് മുങ്ങിയത്. ലിബിയ, നൈജീരിയ, മാലി, ഗാംബിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്.
വടക്കൻ ആഫ്രിക്കയിൽ നിന്നും പടിഞ്ഞാറൻ മെഡിറ്ററേനിയൻ വഴി യൂറോപ്പിലേക്ക് പുറപ്പെടുന്ന കുടിയേറ്റക്കാരിൽ നിരവധി പേരാണ് മരിക്കുന്നത്. കഴിഞ്ഞ വർഷം കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങിയുള്ള മരണ സംഖ്യ 5000 ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.