ഷില്ലോങ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മേഘാലയ എം.എൽ.എ ജൂലിയസ് കെ.ദോർഫങ് അറസ്റ്റിൽ. രണ്ടുതവണ മാനഭംഗപ്പെടുത്തിയെന്നു കാട്ടി 14കാരി മൊഴി നൽകിയതിനെ തുടർന്നാണ് എം.എൽ.എ അറസ്റ്റിലായത്.
കഴിഞ്ഞമാസം, എം.എൽ.എ തന്നെ ഗസ്റ്റ് ഹൗസിലും ഹോട്ടലിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നു പതിനാലുകാരി ബാലാവകാശ കമ്മീഷനു മുമ്പാകെ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ ഒളിവില്‍ പോയ എം.എല്‍എ.ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഭരണകക്ഷിയായ കോണ്‍ഗ്രസിന് പിന്തുണ നല്കുന്ന സ്വതന്ത്ര എം.എല്‍.എയാണ് ജൂലിയസ്. ഇയാളെ പിടികൂടാന്‍ അയല്‍ സംസ്ഥാനങ്ങളുടെ പൊലീസിന്റെയും സഹായം മേഘാലയ പൊലീസ് തേടിയിരുന്നു. ജൂലിയസിനായി നിരവധി സ്ഥലങ്ങളില്‍ തുടര്‍ച്ചയായി റെയ്ഡുകള്‍ നടത്തിയെന്നും ഇതിന്റെ ഫലമാണ് അറസ്റ്റെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ നാലു സ്ത്രീകൾ ഉൾപ്പെടെ എട്ടു പേർക്കെതിരെ കേസെടുക്കുകയും അതിൽ അഞ്ചുപേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. മറ്റുള്ളവർ ഒളിവിലാണ്.
സായുധ സംഘടനയുടെ നേതാവായിരുന്ന ജൂലിസ് കെ. ദോർഗ്പാങ് 2007ൽ കീഴടങ്ങുകയും പിന്നീട് സ്വതന്ത്രനായി മത്സരിച്ച് നിയമസഭയിലെത്തുകയുമായിരുന്നു.

