മേഴ്‌സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധനക്ക്​ ഉത്തരവ്​

06:15 pm 2/1/2017
images (2)
തിരുവനന്തപുരം: തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധനക്ക്​ ഉത്തരവ്​. അഡ്വ. റഹീം നല്‍കിയ പരാതിയിലാണ് വിജിലന്‍സ് ഡയറക്ടര്‍ മേഴ്‌സിക്കുട്ടിയമ്മക്കും ഭര്‍ത്താവിന​ുമെതിരെ അന്വേഷണം ​ ​​പ്രഖ്യാപിച്ചത്​. തോട്ടണ്ടി ഇറക്കുമതിയില്‍ പത്തര കോടി രൂപയുടെ അഴിമതിയുണ്ടെന്നാണ്​ പരാതി. അതേ സമയം ഏത്​ തരത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നതായി മേഴ്​സിക്കുട്ടിയമ്മ പറഞ്ഞു.

കശുവണ്ടി വികസന കോർപറേഷനും കാപെക്സും ചേർന്ന്​ തോട്ടണ്ടി വാങ്ങിയതിൽ 10.34 കോടി രൂപയുടെ അഴിമതിയുണ്ടെന്നും സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്നും വി.ഡി. സതീശൻ എം.എൽ.എനിയമസഭയിൽ ആരോപണം ഉന്നയിച്ചിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും അഴിമതി തെളിയിച്ചാൽ മന്ത്രിപദം ഉപേക്ഷിക്കാമെന്നും മേഴ്സിക്കുട്ടിയമ്മ അന്നു വ്യക്തമാക്കിയിരുന്നു.