30നു നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന 24 മണിക്കൂർ വാഹന പണിമുടക്ക് 31ലേക്കു മാറ്റി.

07:11 pm 26/3/2017

download (1)

തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് 30നു നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന 24 മണിക്കൂർ വാഹന പണിമുടക്ക് 31ലേക്കു മാറ്റി. എസ്എസ്എൽസി കണക്കുപരീക്ഷ അന്നേദിവസം നടത്താനുള്ള തീരുമാനത്തെ തുടർന്നാണ് പണിമുടക്ക് മാറ്റിയത്.

ഇൻഷ്വറൻസ് പ്രീമിയം വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. 1000 സിസി മുതൽ 1500 സിസി വരെയുള്ള വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയം 50 ശതമാനം വർധിപ്പിക്കാനാണ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിട്ടിയുടെ നിർദ്ദേശം.

പ്രീമിയം തുക വർധിപ്പിക്കുന്നതിനുള്ള നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ചരക്ക് വാഹനങ്ങൾ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു.