മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ ദൈവാലായത്തില്‍ സ്വര്‍ഗ്ഗാരോപണതിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു

07:55 pm 1/6/2017

– സ്റ്റീഫന്‍ ചൊള്ളമ്പേല്‍

ചിക്കാഗോ : മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ ദൈവാലായത്തില്‍ മെയ് 25 ന് വ്യാഴാഴ്ച വൈകിട്ട് നടന്ന വി.ബലിയര്‍പ്പണത്തോടകൂടി കര്‍ത്താവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെട്ടു . മധ്യപ്രദേശിലെ ഇന്‍ഡോര്‍ രൂപത മെത്രാന്‍ മാര്‍ ചാക്കോ തോട്ടുമാരിക്കല്‍ (എസ് .വി .ഡി ) കര്‍മ്മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു . മോണ്‍ തോമസ് മുളവനാല്‍, ഫാ ബോബന്‍ വട്ടേമ്പുറത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

വി.കുര്‍ബ്ബാന മദ്ധ്യേ നടത്തിയ മുഖ്യ പ്രഭാഷണത്തില്‍ അഭിവന്ദ്യ പിതാവ് മാര്‍ ചാക്കോ തോട്ടുമാരിക്കല്‍ നമ്മുടെ കര്‍ത്താവിന്റെ പീഢാനുഭവ മരണ ഉയിര്‍പ്പിന് ശേഷം നാല്പതാം ദിവസം സ്വര്‍ഗ്ഗത്തിലേക്കു എഴുന്നെള്ളിയിതിന്റെ ഓര്‍മ്മ അനുസ്മരിച്ച് സംസാരിച്ചു, തുടര്‍ന്ന് ഇന്‍ഡോറിലെ തന്റെ ദൗത്യനിര്‍വഹണത്തെക്കുറിച്ചും; നവംബര്‍ നാലിന് വാഴ്ത്തപ്പെട്ട പദവിയില്‍ എത്തുന്ന, 1995 ഫെബ്രുവരി 25ന് മധ്യപ്രദേശത്തു വച്ച് രക്തസാക്ഷിത്വം വരിച്ച ഇന്‍ഡോറിന്റെ രക്തപുഷ്പം സിസ്റ്റര്‍ റാണി മരിയയെക്കുറിച്ചും വിവരിച്ചു .വി.കുര്‍ബ്ബാനക്ക്ക ശേഷം വി. യൂദാശ്ലിഹായുടെ നെവേനയും പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. നിരവധി ജനങ്ങള്‍ തത് വത്സരത്തില്‍ നടന്ന തിരുകര്‍മ്മങ്ങളിലും പ്രാത്ഥനകളിലും പങ്കെടുത്തു .

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി .ആര്‍ .ഒ ) അറിയിച്ചതാണിത്.