08:18 am 8/4/2017
മോസ്കോ: മോസ്കോയിലുണ്ടായ ട്രെയിൻ അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. മോസ്കോ സിറ്റി ആരോഗ്യ വകുപ്പാണ് ഈ വിവരം പുറത്തു വിട്ടത്. നേരത്തെ 20 ലേറെപ്പേർക്ക് പരിക്കേറ്റു എന്നായിരുന്നു വാർത്തകൾ. രണ്ടു ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
സംഭവത്തെക്കഉറിച്ച് അന്വേഷണം ആരംഭിച്ചെന്ന് അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.