05:45 pm 26/3/2017
ദുലെ: മഹാരാഷ്ട്രയിൽ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ദുലെ അക്ബർ ചൗക്കിലായിരുന്നു സംഭവം. ക്ഷേത്ര പൂജാരിയായ രാം ശർമ (45), ഇയാളുടെ അമ്മ ശോഭ (62), ഭാര്യ ജയശ്രീ (35), മക്കളായ സായി റാം (12), രാധേ റാം (10) എന്നിവരാണ് മരിച്ചത്. ഇരുനിലകെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു തീപിടിത്തമുണ്ടായയത്.
തീപിടിത്തത്തെ തുടർന്ന് പുക വ്യാപിച്ചതാണ് മരണകാരണമായത്. സിഗ്നൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാതിൽ പുക ഉയർന്നതോടെ തുറക്കാനാവാതെവന്നു. ഇതോടെ രാം ശർമയും കുടുംബവും മുറിക്കുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. ഫയർ ഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്. ഫയർഫോഴ്സ് 20 മിനിറ്റിനുള്ളിൽ തീയണച്ച് വീടിനുള്ളിൽ കടന്നെങ്കിലും രാം ശർമയേയും കുടുംബത്തേയും രക്ഷിക്കാനായില്ല.