മ​ഹി​ജ​യ്ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കാ​ണാ​ൻ അ​നു​മ​തി

10:29 pm 11/4/2017

തി​രു​വ​ന​ന്ത​പു​രം: ജി​ഷ്ണു പ്ര​ണോ​യി​യു​ടെ അ​മ്മ മ​ഹി​ജ​യ്ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കാ​ണാ​ൻ അ​നു​മ​തി. ശ​നി​യാ​ഴ്ച​യാ​ണ് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും മു​ഖ്യ​മ​ന്ത്രി​യെ കാ​ണാം. നി​രാ​ഹാ​ര​മ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ ഒ​പ്പി​ട്ട ക​രാ​ർ അ​നു​സ​രി​ച്ചാ​ണ് കൂ​ടി​ക്കാ​ഴ്ച​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. ജി​ഷ്ണു​വി​ന്‍റെ ബ​ന്ധു​ക്ക​ളു​മാ​യു​ണ്ടാ​ക്കി​യ ഒ​ത്തു​തീ​ര്‍​പ്പ് ക​രാ​റി​ന്‍റെ പ​ക​ര്‍​പ്പ് മ​ഹി​ജ​യ്ക്ക് കൈ​മാ​റി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​ന്ന​തി​ന് ജി​ഷ്ണു​വി​ന്‍റെ അ​മ്മ പ​ല​ത​വ​ണ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നെ​ങ്കി​ലും അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല. ജി​ഷ്ണു​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി കോ​ഴി​ക്കോ​ടെ​ത്തി​യി​രു​ന്നെ​ങ്കി​ലും വീ​ട് സ​ന്ദ​ര്‍​ശി​ക്കാ​നോ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​ക​ള്‍ കേ​ള്‍​ക്കാ​നോ ത​യാ​റാ​കാ​തി​രു​ന്ന​തും വി​മ​ര്‍​ശ​ന​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.