യുഎസിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനിക്കു നേർക്ക് വംശീയാധിക്ഷേപം.

07:33 pm 2/3/2017
racial_0203

ന്യുയോർക്ക്: ന്യുയോർക്കിൽ ട്രെയിനിൽ യാത്ര ചെയ്യുന്പോഴാണ് ഏക്ത ദേശായി എന്ന പെണ്‍കുട്ടി അപമാനിക്കപ്പെട്ടത്. അജ്ഞാതൻ വംശീയമായി അപമാനിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഏക്ത ദേശായി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.

അപമാനിക്കുന്നത് ഫോണിൽ റെക്കോഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഇയാൾ അസഭ്യം പറയുന്നതിന്‍റെ തോത് ഉയർത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പോലീസിൽ പരാതിപ്പെടുമെന്നു പെണ്‍കുട്ടി പറഞ്ഞപ്പോൾ തനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു അജ്ഞാതന്‍റെ വാദം. സംഭവസമയത്ത് ട്രെയിനിൽ നൂറിൽ അധികം യാത്രക്കാർ ഉണ്ടായിരുന്നെന്നും തന്നെ അധിക്ഷേപിച്ച ശേഷം ഇയാൾ ഏഷ്യൻ വംശജയായ മറ്റൊരു സ്ത്രീയെ അധിക്ഷേപിച്ചെന്നും പെണ്‍കുട്ടി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ ആരോപിക്കുന്നു.