10:33 am 18/3/2017
ന്യൂയോർക്ക്: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ന്യൂയോർക്കിലെ ആഡംബര കെട്ടിടമായ ട്രംപ് ടവറിന്‍റെ രൂപരേഖ അടക്കമുള്ള വിലപ്പെട്ട വിവരങ്ങൾ അടങ്ങിയ യുഎസ് രഹസ്യാന്വേഷണ ഏജന്‍റിന്‍റെ ലാപ്ടോപ് മോഷണം പോയി. ബ്രൂക്ലിനിലെ ബാത്ത്ബീച്ച് മേഖലയിൽ വച്ച് വനിതാ ഉദ്യോഗസ്ഥയുടെ വാഹനത്തിൽ നിന്നാണ് ലാപ്ടോപ് മോഷ്ടിച്ചത്.
ലാപ്ടോപിലെ വിവരങ്ങൾക്ക് എൻക്രിപ്റ്റഡ് സുരക്ഷയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസി വ്യക്തമാക്കി. ഡെമോക്രാറ്റിക് നേതാവ് ഹില്ലരി ക്ലിന്‍റണ്‍ സ്വകാര്യ ഇമെയിൽ സെർവർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്‍റെ രേഖകൾ ലാപ്ടോപ്പിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി പദം വഹിച്ചിരുന്ന അവസരത്തിൽ ഒൗദ്യോഗിക സന്ദേശങ്ങൾ അയയ്ക്കാനായിരുന്നു ഹില്ലരി സ്വകാര്യ സെർവർ ഉപയോഗിച്ചിരുന്നത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ഉൗർജിതമാക്കിയിട്ടുണ്ട്.
–

