നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് ബിജെപി ഉയർത്തിയ വാദമുഖങ്ങൾ ശരിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായ പ്രകടനത്തിലൂടെ തെളിഞ്ഞുവെന്ന് ബിജെപി നേതാവ് വി.മുരളീധരൻ പറഞ്ഞു. പറ്റിയ തെറ്റ് തിരിച്ചറിഞ്ഞ യുഡിഎഫ് ജനങ്ങളോട് മാപ്പു പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
മറ്റു സംസ്‌ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പു ഫലങ്ങൾ ബിജെപിക്ക് അനുകൂലമായതും യുഡിഎഫിന്റെ നിലപാടുമാറ്റത്തിനു കാരണമായെന്നു പറഞ്ഞ മുരളീധരൻ ശമ്പള ദിവസമടുത്തപ്പോൾ ആന്ധ്രയും തമിഴനാടുമുൾപ്പെടെയുള്ള സംസ്‌ഥാനങ്ങൾ സ്വീകരിച്ച മുൻകരുതലുകൾ കേരളം സ്വീകരിച്ചില്ലെന്നും കുറ്റപ്പെടുത്തി.