യുപിയില്‍ ഇന്നും നാളെയും പ്രാധാനമന്ത്രി പ്രചാരണത്തിനിറങ്ങും

08:36 am 5/3/2017
images
ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും നാളെയും വാരാണസിയിലെ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് പ്രചരണം നടത്തും. ഇന്ന് വാരാണസിയില്‍ തങ്ങുന്ന പ്രധാനമന്ത്രിക്ക് എല്ലാ മണ്ഡലങ്ങളിലും വിജയം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇന്നലെ പ്രധാനമന്ത്രി വാരാണസിയില്‍ നടത്തിയ വാഹന റാലിയില്‍ ജനപങ്കാളിത്തം കുറവായിരുന്നു. അതുകൊണ്ട് തന്നെ ഇന്നുംനാളെയും വലിയ പ്രചരണ തന്ത്രണങ്ങളാകും ബി.ജെ.പി പുറത്തെടുക്കുക. ഇന്നലെ വലിയ ജനാവലിയെ അണിനിരത്തി രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും നടത്തിയ വാഹന റാലി ശ്രദ്ധിക്കപ്പെട്ടു. ഇരുനേതാക്കളും ഇന്ന് വാരാണസിയില്‍ സംയുക്ത വാര്‍ത്ത സമ്മേളനവും നടത്തും. വാരാണസി ഉള്‍പ്പെട്ട മേഖലയില്‍ വരുന്ന എട്ടാം തിയതിയാണ് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഇനി ഉത്തര്‍പ്രദേശില്‍ 41 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ബാക്കിയുള്ളത്.