08:44 am 10/3/2017
കൊച്ചി: മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന യുവതീയുവാക്കളെ തല്ലിയോടിച്ച കേസില്‍ അറസ്റ്റിലായ ടി.കെ. അരവിന്ദന്‍ ബധിരയും മൂകയുമായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി.
എറണാകുളം ഞാറക്കല്‍ പൊലീസ് സ്റ്റേഷനിലാണ് 2014ല്‍ ഇയാള്‍ക്കെതിരെ യുവതി കേസ് കൊടുത്തത്. സര്‍ക്കാര്‍ സ്കൂളിലെ പി.ടി.എ പ്രസിഡന്‍റായിരിക്കെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.