യുവാവ് പൊലീസ് ജീപ്പിൽ കുഴഞ്ഞുവീണു മരിച്ചു.

06:45 om 7/4/2017


കാസർകോട്: പൊതുസ്ഥലത്ത് മദ്യപിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് ജീപ്പിൽ കുഴഞ്ഞുവീണു മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൗക്കി സി.പി.സി.ആര്‍.ഐ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സന്ദീപ് (28) ആണ് മരിച്ചത്.

ബീരന്ത് വയലിൽ കൃഷി വകുപ്പിന്‍റെ വിത്തുൽപാദന കേന്ദ്രത്തിന് കീഴിലുള്ള വയലിെൻറ പരിസരത്ത് സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചു കൊണ്ടിരിക്കെയാണ് സന്ദീപ് ഉൾപ്പെടെ നാലുപേരെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു. പൊലീസ് സംഘത്തെ കണ്ട് ഒാടി രക്ഷപ്പെടാൻ ശ്രമിച്ച സന്ദീപിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ജീപ്പിൽ കയറ്റുന്നതിനിടെ കുഴഞ്ഞു വീണ യുവാവിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

പതിവായി വയലിൽ ഒത്തുകൂടി മദ്യപിക്കുന്ന സംഘം കൃഷി ഉേദ്യാഗസ്ഥരെ അസഭ്യം പറയുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയത്. സന്ദീപിെൻറ കൂടെയുണ്ടായിരുന്ന മൂന്നുപേരെ അറസ്റ്റ് ചെയ്തു.

അതേസമയം, വാഹനത്തിൽവെച്ച് സന്ദീപിനെ മർദിച്ചതായി ബി.ജെ.പി അടക്കമുള്ള സംഘടനകൾ ആരോപിച്ചു.