യു​ഡി​എ​ഫ് മു​ന്ന​ണി​യി​ൽ കെ.​എം മാ​ണി​വേ​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ടി തോ​മ​സ്.

07:55 pm 27/3/2017
images

മ​ല​പ്പു​റം: യു​ഡി​എ​ഫ് മു​ന്ന​ണി​യി​ൽ കെ.​എം മാ​ണി​വേ​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ടി തോ​മ​സ് എം​എ​ല്‍​എ. കെ.​എം മാ​ണി​യെ വേ​ണ​മോ വേ​ണ്ട​യോ എ​ന്ന് യു​ഡി​എ​ഫ് നേ​തൃ​യോ​ഗം തീ​രു​മാ​നി​ക്കേ​ണ്ട കാ​ര്യ​മാ​ണെ​ന്നും അ​ല്ലാ​തെ ഒ​ന്നോ ര​ണ്ടോ ആ​ളു​ക​ള​ല്ല കാ​ര്യം തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും പി.​ടി തോ​മ​സ് പ​റ​ഞ്ഞു.

മ​ല​പ്പു​റ​ത്ത് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി മാ​ണി എ​ത്തു​ന്ന​ത് വ്യ​ക്തി​പ​ര​മാ​ണ്. മാ​ണി യു​ഡി​എ​ഫ് വി​ട്ട സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ക്ക​ണം. ഇ​പ്പോ​ള്‍ തി​രി​ച്ചു വ​രേ​ണ്ട സാ​ഹ​ച​ര്യ​മാ​ണോ നി​ല​വി​ലു​ള്ള​തെ​ന്നും പ​രി​ശോ​ധി​ക്ക​ണം- പി.​ടി തോ​മ​സ് പ​റ​ഞ്ഞു.