06:40 pm 6/1/2017

ദുബൈ: യു.എ.ഇയിൽ ഫുജൈറക്കടുത്ത് കൽബയിൽ ഫർണിച്ചർ ഗോഡൗണിന് തീപ്പിടിച്ച് മൂന്ന് മലയാളികൾ വെന്തു മരിച്ചു. കൽബ വ്യവസായ മേഖലയിലെ അൽ വഹ്‌ദ ഫർണിച്ചർ ഗോഡൗണിനാണ് വെളളിയാഴ്ച്ച രാവിലെ തീപ്പിടിച്ചത്. മരിച്ചവരെല്ലാം മലപ്പുറം സ്വദേശികളാണ്.
രണ്ടു മൃതദേഹങ്ങൾ കണ്ടെദുത്തു. 13 പേരാണു അപകട സമയത്ത് ഗോഡൗണിൽ ഉണ്ടായിരുന്നത്. 10 പേർ ഓടി രക്ഷപ്പെട്ടു.
വളഞ്ചേരി സ്വദേശി മണി എന്ന നിസാമുദ്ദീൻ, കുറുവത്താണി സ്വദേശി ഹുസൈൻ, തലക്കടത്തൂർ സ്വദേശി എന്നിവരെയാണ് കാണാതായത്. തിരൂർ സ്വദേശി അബ്ദുൽ മജീദിെൻറ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗൺ.
