യൂബർ സി.ഇ.ഒ ട്രാവിസ്​ കലാനിക്​ ട്രംപിന്റെ ഉപദേശക സ്ഥാനം ഒഴിഞ്ഞു.

09:58 am 3/2/2017

images
വാഷിങ്​ടൺ: യൂബർ സി.ഇ.ഒ ട്രാവിസ്​ കലാനിക്​ ട്രം പിന്റെ ഉപദേശക സ്ഥാനം ഒഴിഞ്ഞു. വ്യാപര​ മേഖലയെ കുറിച്ച്​ ട്രംപിന്​ ഉപദേശം നൽകുന്ന സമിതിയിലാണ്​ കലാനിക്​ അംഗമായിരുന്നത്​.കുടിറ്റേ വിലക്കിനെതിരെ വൻതോതിൽ പ്ര​തിഷേധം ഉയരുന്നതിനിടെയാണ്​ യൂബർ സി.ഇ.ഒ തീരുമാനം.

യൂബർ ടാക്​സിയിയലടക്കം അമേരിക്കയിലെ നിരവധി കമ്പനികളിൽ കുടിയേറ്റക്കാർ തൊഴിലെടുക്കുന്നുണ്ട്​. ഇത്തരമൊരു സാഹചര്യത്തിൽ കമ്പനിയുടെ സി.ഇ.ഒ ട്രംപിനൊപ്പം ചേർന്ന്​ പ്രവർത്തിക്കുന്നത്​ ശരിയല്ലെന്നായിരുന്നു ​ട്രംപിനെതിരെ സമരം നടത്തുന്ന പ്രക്ഷോഭികാരികളുടെ നിലപാട്​.

ഉപദേശക സമിതിയിൽ അംഗമായതോടെ ട്രംപി​െൻറ നയങ്ങളെ താൻ അംഗീകരിക്കുന്നു​വെന്ന്​ അർഥമില്ല. പലരും താൻ ഉപദേശക സമിതിയിൽ അംഗമായതിനെ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും യൂബർ സി.ഇ.ഒ പ്രതികരിച്ചു. പിന്നീട്​ കലാനിക്​ ട്രംപി​െൻറ ഉപ​ദേശക സ്ഥാനം ഒഴിഞ്ഞതായുള്ള വാർത്ത യൂബർ ഒൗദ്യോഗികമായി സ്ഥിരീകരിച്ചു.

എഴ്​ മുസ്​ലിം രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കും അഭയാർഥികൾക്കും ട്രംപ്​ വിലക്കേർപ്പെടുത്തിയതോടെ കടുത്ത സമർദ്ദമാണ്​ കലാനികി​ന്​ നേരിടേണ്ടി വന്നത്​. അദ്ദേഹം ട്രംപി​െൻറ ഉപദേശക സമിതിയിൽ പുറത്ത്​ വരണമെന്ന്​ ട്രംപി​നെതിരായ പ്രക്ഷോഭം നടത്തുന്നവർ ഒന്നടങ്കം ആവശ്യപ്പെടുകയായിരുന്നു. ട്രംപി​െൻറ കുടിയേറ്റ വിലക്കിനെതിരെ അമേരിക്കയിലെ കോർ​​​പ്പറേറ്റ്​ കമ്പനികൾ വൻ വിമർശനമാണ്​ ഉയർത്തിയത്​​. ഗൂഗിൾ, ആപ്പിൾ, മൈക്രോസോഫ്​റ്റ്​ എന്നീ കമ്പനികൾ ​ട്രംപി​െൻറ തീരുമാനത്തെ വിമർശിച്ച്​ രംഗത്തെത്തിയിരുന്നു. എന്നാൽ യൂബർ സി.ഇ.ഒയുടെ തീരുമാനത്തോട്​ പ്രതികരിക്കാൻ വൈറ്റ്​ ഹൗസ്​ ഇനിയും തയറായിട്ടില്ല.