ഫ്രാങ്ക്ഫൂര്‍ട്ട്: യൂറോപ്പിന്‍െറ പൊതു കറന്‍സിയായ യൂറോയുടെ മുഖ്യ ഉപജ്ഞാതാവ് ഹാന്‍സ് ടീറ്റ്മെയര്‍ അന്തരിച്ചു.85 വയസ്സായിരുന്നു. ജര്‍മനിയുടെ പുനരേകീകരണത്തിനുശേഷം1993 മുതല്‍ 1999 വരെയുള്ള സംഭവബഹുലമായ കാലത്ത് ജര്‍മന്‍ കേന്ദ്ര ബാങ്കായ ബുന്ദെസ് ബാങ്ക് പ്രസിഡന്റായിരുന്നു ടീറ്റ്മെയര്‍. ഇക്കാലയളവിലാണ് യൂറോ അവതരിപ്പിക്കപ്പെട്ടതും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് രൂപവത്കരിച്ചതും. കേന്ദ്ര ബാങ്കുകളുടെ സ്വതന്ത്ര പദവിക്കായി ശക്തമായി വാദിച്ചയാളാണ് ടീറ്റ്മെയര്‍. ബുന്ദെസ് ബാങ്കില്‍ ചേരുന്നതിനു മുമ്പ് ജൂനിയര്‍ ധനമന്ത്രിയായും മുന്‍ ചാന്‍സലര്‍ ഹെല്‍മുട് കോളിന്‍െറ ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.